സീസണിലെ ആദ്യ ജയം മുംബൈ ഇന്ത്യന്‍സ് കരസ്ഥമാക്കി. ചിദംബരം സ്റ്റേഡിയത്തില്‍ മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. നിതീഷ് റാണയും (47 പന്തില്‍ 57) ശുഭ്മാന്‍ ഗില്ലുമൊഴികെ (24 പന്തില്‍ 33) മറ്റാര്‍ക്കും കൊല്‍ക്കത്തയുടെ നിരയില്‍ രണ്ടക്കം കടക്കാനായില്ല<br /><br /><br />
